110-)൦ വാ൪ഷികാഘോഷം

......അബ്ദുള്‍ അസീസ് അക്കര സ്പോണ്‍സര്‍ ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഫെബ്രുവരി 14 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീമതി ബീഫാത്തിമ കോട്ടിക്കുളം നിര്‍വ്വഹിക്കുന്നു.....ശ്രീ.അബ്ദുള്‍ അസീസ് അക്കര ആദ്യ ക്ലാസ് കൈകാര്യം ചെയ്യുന്നു

Friday 27 January 2017

ജനുവരി 26-റിപ്പബ്ലിക്ക് ദിനം

        റിപ്പബ്ലിക്ക് ദിനത്തില്‍ രാവിലെ അസംബ്ലി ചേര്‍ന്ന് പതാക ഉയര്‍ത്തി.തുടര്‍ന്ന് പഠനനിലവാരത്തില്‍ ഓരോ ക്ലാസിലും മികച്ചുനില്കുന്ന കുട്ടികള്‍ക്കുള്ള സമ്മാനവിതരണം നടന്നു. കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി.

Monday 23 January 2017

10-01-2017 പദ്ധതി രേഖാപ്രകാശനവും സെമിനാറും

   സ്കൂളിിനെ ആന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിരേഖാ പ്രകാശനവും സെമിനാറും സ്കൂള്‍ അങ്കണത്തില്‍ വച്ച് നടന്നു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.എ.മുഹമ്മദലിയുടെ അദ്ധ്യക്ഷതയില്‍ ഉദുമ എം.എല്‍.എ. ശ്രീ.കെ.കുഞ്ഞിരാമന്‍ അവര്‍കള്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. ബേക്കല്‍ AEO ശ്രീ.ശ്രീധരന്‍ പദ്ധതിരേഖാ പ്രകാശനം  നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി പദ്ധതിരേഖാ വിശദീകരണം നടത്തി.കാസറഗോഡ് ജില്ലാപ‍ഞ്ചായത്ത് മെമ്പര്‍ ശ്രീ. ഷാനവാസ് പാദൂര്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ശ്രീമതി. ആയിഷാബി, ഉദുമ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.സന്തോഷ് കുമാര്‍,ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശ്രീ. കാപ്പില്‍ മുഹമ്മദ് പാഷ,ബേക്കല്‍ ബി ആര്‍.സി. പ്രോഗ്രാം ഓഫീസര്‍  ശ്രീ.കെ.വി.ദാമോദരന്‍, പാലക്കുന്ന് ഭഗവതി ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട്  ശ്രീ.അഡ്വക്കേറ്റ്  ബാലകൃഷ്ണന്‍, മുസ്ലീം ജമാ അത്ത് കമ്്മിറ്റി പ്രസിഡണ്ട് ശ്രീ.ഹമീദ് ഹാജി, എസ്.എം.സി. ചെയര്‍പേഴ്സണ്‍ ശ്രീമതി. മിനി, മുന്‍ ഫി.ടി.എ. പ്രസിഡണ്ട് സ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി,എം.പി.ടി.എ. പ്രസിഡണ്ട് ശ്രീമതി.റസീന,സീനിയര്‍ അസിസ്റ്റന്റ് രീമതി.പുഷ്പവല്ലി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
    ഉദുമ എം.എല്‍.എ.ശ്രീ.കുഞ്ഞിരാമന്‍ അവര്‍കള്‍ സെമിനാര്‍ ഉല്‍ഘാടനം ചെയ്യുന്നു.‌








                 













23-12-2016    ക്രിസ്തുമസ് , പുതുവത്സര പരിപാടികള്‍
   ക്രിസ്തുമസ് , പുതുവത്സരപരിപാടികള്‍ R.M. FAMILY സ്പോണ്‍സര്‍ ചെയ്ത ഭീമന്‍ കേക്ക് മുറിച്ചുകൊണ്ട് പി.ടി.എ. പ്രസിഡണ്ട് ശ്രീ.പി.വി.ഉദയ കുമാര്‍ ഉല്‍ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശ്രീ.ശങ്കരന്‍ നമ്പൂതിരി, എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി. റസീന, എസ്.എം.സി. ചെയര്‍മാന്‍ പേഴ്സണ്‍ ശ്രീമതി. മിനി എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

Sunday 22 January 2017

08-12-2016 ഹരിതകേരളം പദ്ധതി

     ഹരിതകേരളം പദ്ധതിയുടെ ഭാഗമായി രാവിലെ പ്രത്യേക അസംബ്ലി ചേരുകയും പ്രതിഞ്ജ ചൊല്ലുകയും ചെയ്തു. അതിനുശേഷം പി.ടി.എ, എം.പി.ടി.എ, എസ്.എം.സി, അദ്ധ്യാപകര്‍ എന്നിവരുടെ സഹായത്തോടെ സ്കൂള്‍ മുറ്റം,കിണര്‍,മഴവെള്ള സംഭരണി തുടങ്ങിയവ വൃത്തിയാക്കി. ഉച്ചഭക്ഷണത്തിനുശേഷം ജലസുരക്ഷ,  ഭക്ഷ്യസുരക്ഷ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി ഹ്രസ്വചിത്ര പ്രദര്‍ശനം നടന്നു.

11-11-2016 ക്വിസ് മത്സരവും ചിത്രരചനാ മത്സരവും

        കേരളപ്പിറവിയുടെ 60-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഭാഗമായി എസ്.എസ്.എ. സംഘടിപ്പിക്കുന്ന മാതൃഭാഷാ പക്ഷാചരണത്തിന്റെ ഭാഗമായി  സ്കൂള്‍തല ക്വിസ് മത്സരവും എല്‍.പി,യു.പി. വിഭാഗങ്ങളില്‍ ചിത്രരചനാമത്സരവും  നടത്തി.

Monday 7 November 2016

നവംബര്‍2-സ്കൂള്‍ കലോത്സവം

  നവംബര്‍ 2 ന് സ്കൂള്‍ കലോത്സവം സമുചിതമായി ആഘോഷിച്ചു. നേത്രാവതി,ചന്ത്രഗിരി,തേജസ്വിനി  എന്നീ ഗ്രൂപ്പുകളിലായി എല്ലാ ഇനങ്ങളിലും  വശിയേറിയ മത്സരങ്ങള്‍ നടന്നു.ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ശ്രീധരന്‍ മാസ്റ്റര്‍ കലോത്സവം ഉല്‍ഘാടനം ചെയ്തു.



ഇംഗ്ലീഷ് സ്കിറ്റിലെ രംഗം

ഇംഗ്ലീഷ് സ്കിറ്റ്

കൊച്ചു കുട്ടികള്‍ അവതരിപ്പിച്ച ഇംഗ്ലീഷ് സ്കിറ്റ്






 

ഒക്ടോബര്‍-2 ഗാന്ധി ജയന്തി

      ഗാന്ധി ജയന്തി ദിനത്തില്‍ അസംബ്ലി ചേര്‍ന്ന് ഗാന്ധി പ്രതിമയില്‍ സ്കൂള്‍,ബി.ആര്‍.സി. സ്റ്റാഫുകള്‍ പുഷ്പാര്‍ച്ചന നടത്തി.

ഹെഡ്മാസ്റ്റര്‍ ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.ദിലീപന്‍ മാസ്റ്റര്‍ സംസാരിക്കുന്നു

Add caption

 

Sunday 6 November 2016

മാധ്യമം - വെളിച്ചം

 മാധ്യമം 'വെളിച്ചം' പദ്ധതി  സാമൂഹ്യ പ്രവര്‍ത്തകന്‍ ശ്രീ.പി.കെ. ബഷീര്‍ ഉല്‍ഘാടനം ചെയ്തു.

മാധ്യമം 'വെളിച്ചം' പദ്ധതി സ്കൂള്‍ ലീഡര്‍ അഹമ്മദ് ഷാഹിദിന് പത്രം നല്കി സ്പോണ്‍സര്‍ പി.കെ.ബഷീര്‍ ഉല്‍ഘാടനം ചെയ്യുന്നു

പി.ടി.എ. പരസിഡണ്ട് ശ്രീ.ഉദയകുമാര്‍

മാധ്യമം'വെളിച്ചം'പദ്ധതി ഉല്‍ഘാടനം ചെയ്ത് ശ്രീ.പി.കെ.ബഷീര്‍ സംസാരിക്കുന്നു.

എസ്.എം.സി. അംഗം ശ്രീ.കണിയാമ്പാടി മുഹമ്മദ് കുഞ്ഞി സംസാരിക്കുന്നു